ഉത്തമവില്ലനില്‍ ഒരു മതത്തെപറ്റിയും പറയുന്നില്ലെന്ന് കമല്‍ഹാസന്‍
ഏറെ വിവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഇടയിലാണ് കമലിന്റെ പുതിയ ചിത്രമായ ഉത്തമവില്ലന്‍ ഇപ്പോള്‍. ഉത്തമവില്ലനെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.\'ഉത്തമവില്ലന്‍ ഒരു മതത്തെയും പറ്റിയുള്ള ചിത്രമല്ല.മറിച്ച്് ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നാണ് കമല്‍ഹാസന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഈ സിനിമ വിശ്വാസികളെക്കുറിച്ചോ അന്ധവിശ്വാസികളെക്കുറിച്ചോ ഒന്നുമല്ല. ഒരു മതത്തെയും ചിത്രവുമായി ബന്ധപ്പെടുത്തുന്നില്ലെന്നും കമല്‍ പറയുന്നു. കമലിന്റെ ഏത് ചിത്രവും റിലീസ് ആകുന്നതിന് മുമ്പേ വന്‍വിവാദങ്ങളില്‍ എത്തിച്ചേരാറുണ്ടെന്നതാണ് വാസ്തവം. ഉത്തമവില്ലന്‍ എന്ന പുതിയ ചിത്രത്തിനെതിരെ ഹിന്ദു സംഘനടകള്‍ രംഗത്തെത്തിയിരുന്നു.
ചിത്രത്തിന്റ സെന്‍സറിങും കഴിഞ്ഞ് മെയ് ഒന്നിന് ചിത്രം റീലീസ് ചെയ്യാനിരിക്കുമ്പോഴും വിവാദങ്ങള്‍ അടങ്ങുന്ന ലക്ഷണമില്ല. ഈ അവസരത്തില്‍ കമല്‍ഹാസന്‍ തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
\'ഞാനൊരു നീരീശ്വരവാദി ആയതാകാം ഈ ചിത്രത്തെചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടങ്ങാന്‍ കാരണമായത്. എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ജീവിതശൈലി ഉണ്ട്.
എന്റെ ജീവിതം ഞാന്‍ ബന്ധപ്പെടുത്തിയിരിക്കുന്നത് ഇത്തരം തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇതെല്ലാവരും മനസ്സിലാക്കുകയാണെങ്കില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. എന്റെ മാതാപിതാക്കള്‍ തികച്ചും ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരുന്നു. അങ്ങനെയുള്ള ഞാന്‍ എങ്ങനെ ഈ മതത്തിലുള്ളവരെ വെറുക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു. ഈ ചിത്രത്തില്‍ ഹിന്ദുക്കളെയോ നിരീശ്വരവാദികളെപ്പറ്റിയോ യാതൊന്നും പറയുന്നില്ലെന്നും കമല്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha