ഇളയദളപതിക്ക് ഇന്ന് മുപ്പത്തൊന്‍പതാം പിറന്നാള്‍
തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ്‌ക്ക് ഇന്ന് മുപ്പത്തിയൊമ്പതാം പിറന്നാള്‍. 1974 ജൂണ്‍ 22 ന് സിനിമാ സംവിധായകനായ എസ്.എ ചന്ദ്രശേഖരന്റേയും ശോഭാ ചന്ദ്രശേഖരന്റേയും മകനായാണ് വിജയ് ജനിച്ചത്. സിനിമാ ഫാമിലി ആയിരുന്നെങ്കിലും അഭിനയത്തിനോട് ചെറുപ്പത്തില്‍ വിജയ്‌ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്റെ പല ചിത്രങ്ങളിലും ബാലതാരമായി എത്തി. 1992 ല്‍ വിജയ് പ്രധാന വേഷത്തിലെത്തിയ നാളയാ തീര്‍പ്പ് പുറത്തിറങ്ങിയത്. അന്ന് പതിനെട്ടു വയസായിരുന്നു വിജയ്‌ക്ക്. പൂവെ ഉനക്കാകെ എന്ന ചിത്രമാണ് ആദ്യ കൊമേഴ്‌സ്യല്‍ ഹിറ്റ്. 1998 ല്‍ ഇറങ്ങിയ കാതലിക്ക് മര്യാദെ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വിജയ്‌ക്ക് ലഭിച്ചു. വിജയുടെ പുതിയതായി ഇറങ്ങാനുള്ള ചിത്രം തലൈവായാണ്. അതിനു പിന്നാലെ മലയാളത്തിന്റെ ഇതിഹാസ താരം മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുന്ന ജില്ലയും എത്തും. ശ്രീലങ്കന്‍ തമിഴ് വംശജയായ സംഗീതയാണ് വിജയുടെ ജീവിത സഖി. രണ്ട് കുട്ടികളും ഉണ്ട്.
https://www.facebook.com/Malayalivartha