തൃഷ നിര്‍മാതാവ് വരുണ്‍ മാനിയനുമായിട്ടുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്
സാധാരണ വിവാഹത്തിന് ശേഷമാണ് നടിമാര്‍ക്ക് തോന്നുന്നത് ഈ വിവാഹം വേണ്ടായിരുന്നുവെന്ന്. എന്നാല്‍ എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ നിര്‍മാതാവ് വരുണ്‍ മാനിയനുമായിട്ടുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിട്ടും വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെടുത്തിരുന്നില്ല. അടുത്തിടെ വരുണിന്റെ കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ നിന്നും തൃഷ വിട്ടു നിന്നത്രെ. ഇതെല്ലാമാണ് പാപ്പരാസികള്‍ കണ്ടെത്തുന്ന കാരണങ്ങള്‍.
ഇവരുടെ വിവാഹനിശ്ചയം വന്‍വാര്‍ത്തയായിരുന്നു. ഭാവി വധുവിന് വരുണ്‍ നല്കിയ സമ്മാനങ്ങള്‍ കോളീവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു.എന്നാല്‍ തൃഷ വരുണ്‍ മാനിയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഈ വാര്‍ത്ത വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
ജനുവരി 23 നാണ് തൃഷയും നിര്‍മ്മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ ആര്‍ഭാഢമായി ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് തൃഷ വരുണ്‍ മനിയന് വിവാഹം നടക്കില്ലെന്നാണ്. ഭൂലോഹം, അപ്പാട്ടാക്കര് എന്നീ ചിത്രങ്ങള്‍ക്ക് പുറമെ സെല്‍വ രാഘവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. അതിനൊപ്പം ലിയോണ്‍ എന്ന തെലുങ്ക് ചിത്രത്തിലും ഭോഗി എന്ന ദ്വിഭാഷ ചിത്രത്തിലും തൃഷ വേഷമിടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha