കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്റെ റിലീസ് മുടങ്ങി,സാമ്പത്തിക പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്
തമിഴ് നാട്ടിലെയും കേരളത്തിലെയും അരാധകരെ നിരാശയിലാഴ്ത്തി ഉലകനായകന്‍ കമല്‍ഹാസന്റെ ഉത്തമവില്ലന്റെ റിലീസ് മുടങ്ങി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണാണ് റിലീസ് മുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെയും രാവിലെയുമായി നിശ്ചയിച്ചിരുന്ന ഷോകള്‍ മാത്രാമണ് മുടങ്ങിയതെന്നും ബാക്കി ഷോകള്‍ നടക്കുമെന്നും സിനിമയുടെ വിതരണക്കാര്‍ അറിയിച്ചിട്ടുണ്ട്.
കമല്‍ ചിത്രങ്ങളായ വിശ്വരൂപം, ദശാവതാരം തുടങ്ങിയ ചിത്രങ്ങള്‍ വരുത്തിയ സാമ്പത്തിക നഷ്ടം നികത്തിയിട്ടേ ഉത്തമ വില്ലന്‍ റിലീസ് ചെയ്യൂ എന്ന് നിര്‍മ്മാതാക്കള്‍ നിലപാട് സ്വീകരിച്ചതോടെയാണ് ഉത്തമവില്ലന്‍ റിലീസ് മുടങ്ങിയത്. ഇതോടെ ചിത്രത്തിന്റെ ആദ്യ രണ്ട് ഷോകളും മുടങ്ങി. വൈകിട്ടോടെ തര്‍ക്കം പരിഹരിച്ച് റിലീസ് ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.റിലീസ് മുടങ്ങിയതോടെ തീയറ്ററുകളില്‍ എത്തിയ കമല്‍ ആരാധകര്‍ നിരാശരായി മടങ്ങി.
വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് സിനിമ മുടങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നിവടങ്ങളിലെ റിലീസ് ആണ് മുടങ്ങിയത്.തിരുപ്പതി ബ്രദേഴ്‌സും രാജ്കമല്‍ ഇന്റര്‍നാഷണലും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് അരവിന്ദാണ്. എട്ടാം നൂറ്റാണ്ടിലെ നടന്‍, ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍ എന്നീ രണ്ടു വേഷങ്ങളാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്. കോമഡി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രിയ, ജയറാം, പൂജ കുമാര്‍, നാസര്‍, പാര്‍വതി, ഉര്‍വശി തുടങ്ങിയവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
എം. ജിബ്രാനാണ് സംഗീതമൊരുക്കുന്നത്. ശ്യാംദത്ത് ഛായാഗ്രഹണവും വിജയ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സിനിമയുടെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്. ശ്രീ കാളീശ്വരി റിലീസ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുന്നു. വടക്കന്‍ മലബാറിലെ കലാരൂപമായ തെയ്യത്തിന്റെ രൂപഭാവങ്ങളോടെ കമല്‍ഹാസന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha