ഐ നിര്‍മാതാവിനെ ചതിച്ചു, ആസ്‌കാര്‍ രവിചന്ദ്രന്റെ വീടും സ്വത്തും ബാങ്ക് ജപ്തി ചെയ്തു
അടുത്തിടെ റിലീസ് ചെയ്ത ഐ എന്ന ചിത്രം ഏറെ വിവാദം സൃഷ്ടിക്കുകയും വിജയതിളക്കത്തിലേത്തുകയും ചെയ്ത ചിത്രമാണ്. ഐ കാണാന്‍ തീയറ്ററില്‍ തടിച്ച് കൂടിയത് ലക്ഷകണക്കിന് ആളുകളാണ്. വിക്രമിനും വിക്രമിന്റെ ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കിയ ചിത്രം കൂടിയാണ് ഐ. എന്നാല്‍ ഐ വന്‍വിജയം കൈവരിച്ചെങ്കിലും അവസാനം നിര്‍മ്മാതാവ് ആസ്‌കാര്‍ രവിചന്ദ്രന് പണി കിട്ടി എന്ന് വേണം പറയാന്‍.
ശങ്കര്‍ സംവിധാനം ചെയ്ത ഐ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം വേണ്ട വിജയം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ കടത്തില്‍ ആസ്‌കാര്‍ രവിചന്ദ്രന്റെ സ്വത്തുക്കള്‍ ബാങ്ക് ജപ്തി ചെയ്തു. എന്നാല്‍ ജപ്തിക്ക് ശേഷം രാമചന്ദ്രന്റെ ആദ്യ പ്രതികരണം പുറത്തുവന്നിട്ടുണ്ട്.
കടം തിരിച്ചടച്ച് പുതിയ ചിത്രം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപ രവിചന്ദ്രന്‍ ലോണ്‍ എടുത്തിരുന്നു. ഇത് ഉടന്‍ തിരിച്ചടയ്ക്കുമെന്ന് രവി ചന്ദ്രന്‍ പറഞ്ഞു. ഐയ്ക്ക് 150 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഏകദേശം 185 കോടി രൂപയോളം മുടക്കിയാണ് ഐ പൂര്‍ത്തിയാക്കിയതെന്ന് രവിചന്ദ്രന്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നു.
വിശ്വരൂപം 2, ഭൂലോകം എന്നീ ചിത്രങ്ങളാണ് അടുത്തതായി ആസ്‌കാര്‍ പുറത്തിറക്കാനിരിക്കുന്നത്. ഭൂലോകം പുര്‍ത്തിയായെങ്കിലും വിശ്വരൂപം 2ന്റെ ഗ്രാഫിക് വര്‍ക്കുകള്‍ ബാക്കിയുണ്ട്. ഇതിനായി 10 കോടി മുടക്കുമെന്ന് രവിചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഇതുവരെ 50 കോടിയാണ് വിശ്വരൂപം 2ന് വേണ്ടി മുടക്കിയിരിക്കുന്നത്. ഇതിനിടയിലാണ് രവിചന്ദ്രന്റെ വീടും ഓഫീസും വെല്ലൂരിലെ ആസ്‌കാര്‍ തിയേറ്ററും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജപ്തി ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha