വിജയ് സേതുപതി മുത്തയ്യയാകില്ല, തമിഴ് ദേശീയ വാദികളുടെ എതിര്‍പ്പാണ് കാരണം
ലോക ക്രിക്കറ്റില്‍ ആദ്യമായി 800 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയുള്ള '800' എന്ന സിനിമയില്‍ നിന്നു നടന്‍ വിജയ് സേതുപതി പിന്‍മാറി. പുതിയ നടനെ കണ്ടെത്തി സിനിമയുമായി മുന്നോട്ടുപോകുമെന്നു നിര്‍മാതാക്കള്‍ അറിയിച്ചു. ഭാവിയെ ബാധിക്കുന്ന രീതിയില്‍ വിവാദം വളര്‍ന്നതിനാല്‍ പിന്മാറണമെന്നു മുരളീധരന്‍ തന്നെ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.
മുരളീധരന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് വിവാദം തുടങ്ങിയത്. തമിഴ് വംശജനാണെങ്കിലും മുരളി വഞ്ചകനാണെന്നും എല്‍ടിടിഇ തകര്‍ന്നടിഞ്ഞ 2009 ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷമാണെന്ന് പറഞ്ഞയാളാണെന്നും ആരോപണമുയര്‍ന്നു. പോസ്റ്ററില്‍ ശ്രീലങ്കയുടെ പതാക വന്നതും വിമര്‍ശനത്തിനിടയാക്കി.
ആഭ്യന്തരയുദ്ധ കാലത്ത് ശ്രീലങ്കന്‍ തമിഴരെ കൊന്നൊടുക്കിയ മഹീന്ദ്ര രജപക്‌സെയെ മുരളീധരന്‍ പിന്തുണച്ചുവെന്ന ആരോപണവുമായി തീവ്ര തമിഴ് ദേശീയ വാദികള്‍ രംഗത്തെത്തി. സംവിധായകന്‍ ഭാരതിരാജ, കവി വൈരമുത്തു, വിസികെ നേതാവ് തിരുമാവളവന്‍ എംപി, നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ എന്നിവരും കടുത്ത നിലപാടെടുത്തു.
നടന്‍ ശരത് കുമാര്‍, നടി രാധിക, കാര്‍ത്തി ചിദംബരം എംപി എന്നിവര്‍ കലയില്‍ രാഷ്ട്രീയം പാടില്ലെന്ന നിലപാടുമായി രംഗത്തെത്തിയെങ്കിലും എതിര്‍പ്പിനിടയില്‍ മുങ്ങിപ്പോയി. ദാര്‍ മോഷന്‍ പിക്‌ചേഴ്‌സാണു നിര്‍മാതാക്കള്‍. എം.എസ്. ശ്രീപതിയാണു സംവിധായകന്‍.
https://www.facebook.com/Malayalivartha