കമല്‍ പ്രവാചകനാണോ? മുന്‍കൂട്ടി പ്രവചിക്കുന്നതെല്ലാം നടക്കുന്നുവെന്ന് കമല്‍ഹാസന്‍
ഉലകനായകന്‍ കമല്‍ഹാസന്‍ വെറുമൊരു നടന്‍ മാത്രമല്ല. നല്ലൊരു പ്രവാചകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ പ്രവചിക്കുന്നത് ശരിയാകുന്നുവെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. നിരവധി ഉദാഹരങ്ങളാണുള്ളത്. എബോള എന്ന ഭീകരരോഗത്തെക്കുറിച്ച് ആദ്യം പ്രതിപാദിച്ചത് നടന്‍ കമല്‍ഹാസനാണ്. മുന്‍കൂട്ടി പ്രവചിച്ചത് അതെപടി നടക്കുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്നു പിടിച്ചേക്കുമെന്ന ഭീഷണി പടര്‍ത്തുന്ന രോഗമാണ് എബോള. ഈ ഭീകരരോഗത്തെക്കുറിച്ച് കമല്‍ ഹാസന്‍ ആദ്യം പ്രതിപാദിച്ചത് ദശാവതാരം എന്ന ചിത്രത്തിലൂടെയാണ്.
വെറോരു പ്രവചനവും കമല്‍ നടത്തിയതിന് കുഴപ്പത്തിലായിട്ടുണ്ടെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അല്‍ ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ വധം പ്രവചിച്ചതിനാല്‍ വിശ്വരൂപം സിനിമയുടെ ഷൂട്ടിങ്ങിനു യുഎസ് അനുമതി വൈകിച്ചതായി കമല്‍ഹാസന്‍ പറഞ്ഞു. ബിന്‍ ലാദന്‍ വധിക്കപ്പെടുന്നതിനു മാസങ്ങള്‍ മുന്‍പാണ് ബിന്‍ലാദന്‍ കഥാപാത്രത്തിന്റെ വധരംഗം ഉള്‍പ്പെടുന്ന തിരക്കഥ യുഎസ് എംബസിക്കു ഷൂട്ടിങ് അനുമതിക്കായി സമര്‍പ്പിച്ചത്. അനുമതി വൈകുന്നതില്‍ ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്. പിന്നീട് പെട്ടെന്നു തന്നെ അനുമതി ലഭിച്ചു.
കലാകാരനെന്ന നിലയില്‍ സമകാലിക സംഭവ വികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുണ്ടെന്ന് കമല്‍ പറയുന്നു. ഹാബിറ്റാറ്റ് ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പും സുനാമിയെ കുറിച്ച് പ്രതിപാദിക്കുന്ന അന്‍പേ ശിവം എന്ന കമല്‍ ചിത്രം 2003ല്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെ 2004ലാണ് സുനാമി ഉണ്ടായതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha