പോക്കറ്റ് മണിക്കായി അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്നെന്ന് ചിമ്പു
കഴിഞ്ഞ രണ്ട് വര്‍ഷം ജീവിതം ദുരിതകാലമായിരുന്നെന്ന് നടന്‍ ചിമ്പു. സിനിമകളൊന്നും റിലീസായില്ല, കയ്യിലുള്ള പണം മുഴുവന്‍ തീര്‍ന്നു, കാമുകി കളഞ്ഞിട്ട് പോയി. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഓഡിയോ ലോഞ്ചില്‍ വെച്ചാണ് താരം മനസ് തുറന്നത്. വായില്‍ സ്വര്‍ണ കരണ്ടിയുമായാണ് ജനിച്ചത്. പല കാര്യങ്ങളും മോശമായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് എല്ലാം നഷ്ടപ്പെട്ടത്. ഒന്ന് പുറത്ത് കറങ്ങാന്‍ പോകാന്‍ അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരെ എത്തി.
ഈ അവസ്ഥയില്‍ എന്റെ കാമുകിയെങ്കിലും കൂടെ നില്‍ക്കുമെന്ന് കരുതി. പക്ഷെ, അവളും ഉപേക്ഷിച്ച് പോയി. അപ്പോഴൊക്കെ എന്നെങ്കിലും വിവാഹം കഴിക്കണമെന്നും കുട്ടികളെ വളര്‍ത്തണമെന്നും ആഗ്രഹിച്ചു. എല്ലാം നഷ്ടപ്പെട്ടപ്പോഴാണ് എന്റെ കൂടെ ശ്വാസം മാത്രമേ ഉള്ളെന്ന് തിരിച്ചറിഞ്ഞത്. ഗൗതം മേനോന്‍ ഒരു സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അജിത്ത് പടം തുടങ്ങുകയാണെന്ന് പറഞ്ഞു. ഗൗതത്തെ കുറ്റം പറയാനാകില്ല. വിണ്ണയ്താണ്ടി വരുവായില്‍ എന്നെ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. മോശം അവസ്ഥയില്‍ എന്റെ കൂടെ നിന്നയാളാണ് ഗൗതം.
വാലു എന്ന പടം മേയ് 9ന് റിലീസാവേണ്ടതായിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ മാറ്റിവെച്ചു. ദൈവം എന്തിനാണ് ഇങ്ങിനെ പരീക്ഷിക്കുന്നതെന്ന് പലവട്ടം ആലോചിച്ചു. ഒടുവില്‍ തന്റെ പിതാവ് മുന്നിട്ടിറങ്ങിയിരിക്കുകയാണ് വാലുവിന്റെ റിലീസിനായി. തമിഴിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് പിതാവ് രാജേന്ദ്രന്‍. ചിമ്പുവിന്റെ വികാരനിര്‍ഭരമായ പ്രസംഗം കേട്ട് കാണികളുടെ കണ്ണുകള്‍ നനഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha