കോവിഡ് ബാധിച്ച് തിരക്കഥാകൃത്ത് വംശി രാജേഷ് അന്തരിച്ചു...തെലുങ്കു ചലച്ചിത്ര ലോകത്തിന് നഷ്ടമായത് എക്കാലത്തേയും മികച്ച ഹിറ്റ് മേക്കറെ
തിരക്കഥാകൃത്ത് വംശി രാജേഷ് കൊണ്ടവീട്ടി കൊറോണ വൈറസ് രോഗം ബാധിതനായി മരിച്ചു. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ശ്വാസ തടസമടക്കമുള്ള പ്രശ്‌നങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയായി അരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. സംസ്‌കാരം ഇന്ന് സ്വന്തം വസതിയില്‍ നടക്കുന്നതാണ്.
തെലുങ്ക് സിനിമാ ലോകത്തെ അറിയപ്പെടുന്ന തിരകഥാകൃത്തുക്കളില്‍ ഒരാളാണ് വംശി. 2017ല്‍ റിലീസ് ചെയ്ത 'മിസ്റ്റര്‍'എന്ന ഹിറ്റ് സിനിമയുടെ സ്‌ക്രിപ്റ്റ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രസിദ്ധനായിരുന്നു വംശി. പിന്നാലെ അദ്ദേഹം തിരക്കഥ എഴുതിയ 'അമര്‍, അക്ബര്‍, ആന്റണി' എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. രവി തേജയായിരുന്നു ഈ സിനിമയിലെ നായകന്‍ ആയിരുന്നത്.
എസ്പി ബാലസുബ്രഹ്മണ്യം, വേണുഗോപാല്‍ കൊസുരി എന്നിവര്‍ക്ക് പിന്നാലെയാണ് വംശിയും കോവിഡ് ബാധിതനായി മരിക്കുന്നത്. വംശിയുടെ മരണത്തോടെ തെലുങ്കു ചലച്ചിത്ര ലോകത്തിന് മറ്റൊരു കനത്ത നഷ്ടം കൂടിയാണ് ഇത്.
https://www.facebook.com/Malayalivartha