ദളപതി ചിത്രം മാസ്റ്ററിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം വിറ്റുപോയത് ഉയർന്ന തുകയ്ക്ക്
ട്രൈലര്‍ പുറത്തുവന്നതിന് പിന്നാലെ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിച്ച ഇളയദളപതി ചിത്രം മാസ്റ്ററിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
കൃത്യമായ തുക അറിവായിട്ടില്ലെങ്കിലും ഒരു തമിഴ്സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകക്കാണ് സിനിമ വിറ്റതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസ് മാറ്റിവെച്ച് ഒ.ടി.ടി റിലീസായി എത്തിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും 2020 ജനുവരിയില്‍ തീറ്റേറുകള് തുറക്കാന്‍ തീരുമാനമുള്ളതിനാല്‍ തീയേറ്ററില്‍ റിലീസ് ചെയ്ത ശേഷം അധികം വൈകാതെ ഒ.ടി.ടി റിലീസ് ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നവംബര്‍ 14ന് റിലീസ് ചെയ്ത മാസ്റ്ററിന്‍െറ ടീസര്‍ യൂട്യൂബില്‍ നാലുകോടി വ്യൂസും കടന്ന് കുതിച്ചുകൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന്, വിജയ് സേതുപതി, അര്ജുന് ദാസ്, ഗൗരി കൃഷ്ണന് അടക്കമുള്ള വന്‍ താരനിര അണിനിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha