നടൻ ശരത് കുമാറിന് കോവിഡ്; രോഗവിവരം പങ്കുവച്ച് മകള്‍ വരലക്ഷ്മി ശരത്കുമാര്
തെന്നിന്ത്യന്‍ താരം ശരത് കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത്കുമാര് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. നിലവില്‍ ഹൈദരാബാദില്‍ ചികിത്സയില്‍ തുടരുകയാണ് ശരത്കുമാര്. അദ്ദേഹം രോഗമുക്തിയിലേക്കുള്ള പാതയിലാണെന്നും വരലക്ഷ്മി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച വിവരം ശരത്കുമാറിന്റെ ഭാര്യയും അഭിനേത്രിയുമായ രാധികാ ശരത്കുമാറും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധയാണ് ശരത്കുമാറിന്. മാത്രവുമല്ല, അദ്ദേഹം മികച്ച ഡോക്ടര്‍മാരുടെ ചികിത്സയിലാണെന്നും രാധിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ താന്‍ അറിയിക്കാമെന്നും രാധിക പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശരത്കുമാര് തെലുങ്ക്, കന്നഡ സിനിമാ മേഖലകളില്‍ സജീവമാണ്. 2014 ലെ 'ആശ ബ്ലാക്ക്' എന്ന സിനിമയാണ് ശരത്കുമാര് ഏറ്റവും ഒടുവില്‍ വേഷമിട്ട മലയാള ചിത്രം.
https://www.facebook.com/Malayalivartha