നടന് ശരത് കുമാർ എന്‍.ഡി.എ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേരുന്നതായി നടന് ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി
നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയായി തമിഴ്നാട്. വരുന്ന തെരഞ്ഞടുപ്പില്‍ നടന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേരുന്നതായി നടന് ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി പ്രഖ്യാപിച്ചു.
ഇന്നു രാവിലെ മക്കള്‍ നീതി മയ്യം ഓഫിസിലെത്തി കമല്‍ഹാസനെ കണ്ടാണ് ശരത് കുമാര്‍ തീരുമാനം അറിയിച്ചത്. മുന്‍പ് എന്‍.ഡി.എയുടെ ഭാഗമായിരുന്ന ശരത് കുമാര്‍, എന്‍.ഡി.എ. വിട്ടാണ് മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് വിളിക്കാതിരുന്നതാണ് എന്‍.ഡി.എ വിടാന്‍ കാരണമെന്നും ശരത് കുമാര്‍ പറഞ്ഞു.
ശരത് കുമാറിന് പുറമേ ഡി.എം.കെ. നേതാവും എം.എല്‍.എയുമായിരുന്ന പഴ കറുപ്പയ്യയും സന്നദ്ധ സംഘടന സട്ട പഞ്ചായത്തും മക്കള്‍ നീതിമയ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha