പുതിയ ലുക്കില്‍ ഞെട്ടിച്ച് നമ്മുടെ നയന്‍സ്: കോളേജ് പെണ്‍കുട്ടിയാകാന്‍ താരം നന്നേ കഷ്ടപ്പെട്ടു
ആകെ മൊത്തം സ്ലിം ലുക്കെന്നു പറഞ്ഞാല്‍ മതിയല്ലോ. തമിഴ്‌നാട്ടില്‍ നയന്‍സ് എന്നുപറഞ്ഞാല്‍ മതി അത്രക്ക് ആരാധകരാണ് താരത്തിന്. എന്നാല്‍ ആരെയും ഞെട്ടിക്കാന്‍ പോന്ന പുത്തന്‍ ലുക്കിലാണ് താരം. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പാടുപെടും വിധം താരം ആകെ മൊത്തം മാറി.
നാനും റൗഡിതാന്‍ എന്ന പുതിയ ചിത്രത്തില്‍ ഒരു കോളെജ് പെണ്‍കുട്ടിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. ഷൂട്ടിങ് സമയത്തെടുത്ത ചില ഫോട്ടൊകളാണിവ. ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍
വിജയ് സേതുപതിയാണ് നായകന്‍. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവനാണ്.
അനിരുദ്ധിന്റേതാണ് ഈണങ്ങള്‍. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്. എതിര്‍ നീച്ചല്‍, വേലൈ ഇല്ല പട്ടത്താരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് നാനും റൗഡി താന്‍.
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ നായികയെയും സംവിധായകനെയും കൂട്ടി ഗോസിപ്പുകള്‍ വന്നിരുന്നു. വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം ചെയ്തു വെന്നായിരുന്നു ഗോസിപ്പുകള്‍. നയന്‍താര തന്നെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha