താന്‍ പിടിച്ച് പറിക്കാരിയല്ലെന്ന് നയന്‍താര
പ്രതിഫലക്കാര്യത്തില്‍ താന്‍ പിടിച്ചുപറിക്കാരെ പോലെയാണെന്ന ചിലരുടെ പ്രസ്താവനകള്‍ ശരിയല്ലെന്ന് നയന്‍താര. ഇതുവരെ ആരോടും പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല. നിര്‍മാതാക്കള്‍ എന്റെ മാര്‍ക്കറ്റിന് അനുസരിച്ച് പണം നല്‍കുകയാണ് ചെയ്യുന്നത്. പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടാക്കുകയോ, അതിന്റെ പേരില്‍ ഏതെങ്കിലും സിനിമ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. പലരും ഇത്ര രൂപ തരാമെന്ന് പറഞ്ഞാണ് ഡേറ്റ് ബുക്ക് ചെയ്യുന്നത്. മലയാളത്തില്‍ ഇവിടുത്തെ മാര്‍ക്കറ്റിന് അനുസരിച്ചാണ് പ്രതിഫലം കൈപ്പറ്റുന്നത്.
തമിഴില്‍ നയന്‍താരയ്ക്ക് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും പ്രതിഫലമുണ്ട്. പക്ഷെ, മലയാളത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവരുടെ പകുതി പോലും പ്രതിഫലം വാങ്ങാറില്ല. ചിരഞ്ജീവിയുടെ നായികയാവാന്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് താരം വിശദീകരണവുമായി എത്തിയത്.
ചിരഞ്ജീവി തന്നെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. അസുയാലുക്കള്‍ പറഞ്ഞ് പരത്തുന്നതാണ് ഇത്തരം വാര്‍ത്തകളെന്നും താരം പറഞ്ഞു. പരസ്യചിത്രങ്ങളില്‍ അഭിനയിച്ച് വേണമെങ്കില്‍ കൂടുതല്‍ പണം സമ്പാദിക്കാം. പക്ഷെ, തനിക്ക് അതില്‍ അമിതമായ താല്പര്യം ഇല്ലെന്നും നയന്‍സ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha