കമലാഹാസനെതിരെ വീണ്ടും മുസ്‌ളിം സംഘടനകള്‍
റിലീസാകും മുമ്പ് കമലാഹാസന്റെ വിശ്വരൂപം രണ്ട് വിവാദത്തില്‍. പറക്കുന്ന ഹെലിക്കോപ്റ്ററുകള്‍ക്ക് കീഴില്‍, യുദ്ധസമാനമായ അന്തരീക്ഷത്തില്‍, യാഥാസ്ഥിതിക മുസ്ലീം വേഷത്തില്‍ കമലാഹാസന്‍ നില്‍ക്കുന്ന ചിത്രമുള്ള പോസ്റ്ററുകള്‍ ഇന്നലെ ഇറങ്ങിയതോടെയാണ് പ്രതിഷേധക്കാരെത്തിയത്. ഇസ്ലാം മതത്തെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുമെന്ന് വിവിധ മുസ്‌ളീം സംഘനകള്‍ വാദിക്കുന്നു. സോഷ്യല്‍ മീഡിയകളിലടക്കം വിശ്വരൂപം 2 ന്റെ ആദ്യ പോസ്റ്റര്‍ വന്നതോടെയാണ് പ്രശ്‌നമായത്.
ഇസ്ലാമിക സംഘടനകളുടെ കടുത്ത എതിര്‍പ്പു മൂലം പല സ്ഥലങ്ങളിലും വിശ്വരൂപം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, വന്‍ വിജയമായിരുന്നു.
അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളെ അവഗണിച്ച് വിശ്വരൂപം 2 ന്റെ ചിത്രീകരണവുമായി കമല്‍ ഹാസന്‍ മുന്നോട്ടു പോകുകയായിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ ചെയ്യുന്നതെന്നും കമലാഹാസന്‍ പറഞ്ഞു. സാങ്കേതിക തികവില്‍ വിശ്വരൂപത്തിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രമാകും വിശ്വരൂപം രണ്ട്.
ശബ്ദ സംവിധാനത്തിലെ പുതിയ സാങ്കേതമായ ഓറോ 3ഡിയില്‍ (3ഡി സൗണ്ട് ഫോര്‍മാറ്റ്) ഒരുങ്ങുന്ന ചിത്രത്തില്‍, ഹോളിവുഡില്‍ നിന്നടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്. വിശ്വരൂപത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ശങ്കര്‍ എസ്സാന്‍ ലോയ്ക്ക് പകരം ജിബ്രാനാകും വിശ്വരൂപം 2 ല്‍ സംഗീത സംവിധാനം നിര്‍വഹിക്കുക.
https://www.facebook.com/Malayalivartha