ജപ്പാനില്‍ ശ്രീദേവിയാണു താരം
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ സിനിമാ താരം എന്ന ബഹുമതി ബോളിവുഡ് നടി ശ്രീദേവി സ്വന്തമാക്കി. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കടത്തിവെട്ടിയാണ് ശ്രീദേവിയുടെ ഈ നേട്ടം.
ശ്രീദേവി ബോളിവുഡിലേക്ക് രണ്ടാം വരവ് നടത്തിയ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രീദേവിയെ ജപ്പാന് സ്ത്രീകള്‍ക്ക് പ്രിയങ്കരിയാക്കിയത്. ചിത്രം ഡിസംബറില്‍ മാത്രമെ ടോക്കിയോയില്‍ പ്രദര്‍ശനം ആരംഭിക്കുകയുള്ളൂ. എന്നാല്‍ ടോക്കിയോ ഐച്ചി വിമെന്‍സ് ഫെസ്റ്റിവലില്‍ ഈ ചിത്രം കഴിഞ്ഞയാഴ്ച പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ ശ്രീദേവിയുടെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ടു എന്നാണ് ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അവിടത്തെ സ്ത്രീ ആരാധകര്‍ ശ്രീദേവിയെ നേരിട്ടുകാണാന്‍ ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha