സിദ്ധാര്‍ത്ഥുമായുള്ള വിവാഹം തീരുമാനിക്കുന്നത് താനാണെന്ന് സാമന്ത
കാമുകന് സിദ്ധാര്‍ത്ഥുമായി വിവാഹം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ല, താനാണെന്ന് സാമന്ത. ആരുടെയും അടിമയല്ല, എന്താവണം, എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നത് താനാണ്. എന്നെ നിയന്ത്രിക്കാനും ഭരിക്കാനും ആരെയും അനുവദിക്കില്ല. അതാണ് താന്‍ ഗോസിപ്പുകളില്‍ വീഴാത്തതെന്നും താരം പറഞ്ഞു.
വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്റെ സമ്മതമില്ലാതെ എന്റെ കാര്യങ്ങള്‍ മറ്റ് പലരും തീരുമാനിക്കുന്നു. ഇത് അനുവദിച്ച് കൊടുക്കില്ലെന്നും താരം വ്യക്തമാക്കി. തന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ആളായിരിക്കണം ഭാവി വരന്. സിദ്ധാര്‍ത്ഥ് അങ്ങനെയുള്ള ആളാണെന്നും സാമന്ത പറഞ്ഞു.
ഈച്ച എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ സാമന്ത സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. അഞ്ജാന്‍ എന്ന ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം ബിക്കിനിയില്‍ അഭിനയിച്ചതോടെയാണ് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. കാമുകി ബിക്കിനിയില്‍ ഗോവന്‍ കടപ്പുറത്തൂടെ ആടിപ്പാടി നടന്നത് സിദ്ധാര്‍ത്ഥിന് ഇഷ്ടപ്പെട്ടില്ല.
ഇതേ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് മദ്യപിച്ച് സാമന്തയുടെ ഫല്‍റ്റില്‍ ചെന്ന് ബഹളം ഉണ്ടാക്കിതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും അടുത്തതോടെയാണ് വിവാഹ വാര്‍ത്തകള്‍ തമിഴ് പത്രങ്ങളില്‍ നിറഞ്ഞത്. അത് സാമന്തയെ ചൊടിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha