ശ്രുതി ഹാസന്‍ വെജിറ്റേറിയനായി
തെന്നിന്ത്യയിലെ യുവനടി ശ്രുതി ഹാസന്‍ വെജിറ്റേറിയനായി. ജന്‍മനാ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശ്രുതി ചെറുപ്പം മുതലേ നോണ്‍വെജ് കഴിക്കുമായിരുന്നു. അച്ഛന്‍ കമലാഹാസനും അങ്ങനെ തന്നെ. എന്നാല്‍ കമലാഹാസന്റെ ഉപദേശത്തെ തുടര്‍ന്നാണ് താരം ഇപ്പോള്‍ വെജിറ്റേറിയനായത്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ സ്ലിംമാകണം. അതിന് വെജിറ്റേറിയനാകണമെന്ന് അച്ഛന്‍ ഉപദേശിച്ചെന്ന് താരം പറഞ്ഞു. വെജിറ്റേറിയനായതോടെ ശരീരം കൂടുതല്‍ സ്ലിംമായെന്ന് ശ്രുതി ട്വിറ്ററില്‍ കുറിച്ചു.
ശ്രുതിയുടെ കരിയറില്‍ കമലാഹാസന്‍ അദ്യമൊന്നും കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പല ചിത്രങ്ങളും പരാജയപ്പെടുകയും നിര്‍മാതാക്കളുമായി ശ്രുതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതോടെയാണ് കമലാഹാസന്‍ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത്. നാഗാര്‍ജുനന്റെ തെലുങ്ക് പടത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടിട്ട് ശ്രുതി പിന്‍മാറിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ നടികര്‍ സംഘം പ്രസിഡന്റ് ശരത്കുമാര്‍ ഇടപെട്ട് പ്രശ്‌നം ഒത്ത് തീര്‍പ്പാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha