കമലാഹാസന്റെ പിതാവ് പണക്കാരനായത് എങ്ങനെ?
അറുപതിന്റെ നിറവിലെത്തിയ കമലാഹാസന്‍ തന്റെ കുടുംബം പരാധീനതകളില്‍ നിന്ന് രക്ഷപെട്ട കഥ പറഞ്ഞു. ഒരു പ്രമുഖ തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദരിദ്രകുടുംബമായിരുന്നു അച്ഛന്റേത്. പക്ഷെ, അമ്മയെ വിവാഹം കഴിച്ചതോടെ കഷ്ടകാലം മാറി.
അമ്മയുടെ വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. പിന്നീടാണ് അച്ഛന്‍ ബാരിസ്റ്ററായത്. ബാല്യത്തില്‍ വീട് ഒരു കലാക്ഷേത്രമായിരുന്നെന്ന് പറയാം. ചേട്ടന്‍ നന്നായി പാടുമായിരുന്നു. സഹോദരി നൃത്തം ചെയ്യുമായിരുന്നു. ചിലങ്കയുടെ ശബ്ദം കേട്ടാണ് എണീറ്റിരുന്നത്. അമ്മയ്ക്ക് പ്രമേഹം കൂടുതലായതിനാല്‍ കുടുംബം ചെന്നൈയിലേക്ക് മാറി. അന്നെനിക്ക് മൂന്ന് വയസുണ്ടായിരുന്നു.
അതുകൊണ്ട് ഗ്രാമ ജീവിതത്തിന്റെ ഓര്‍മകളൊന്നും മനസിലില്ല. ചെന്നൈയില്‍ അച്ഛന്റെ ഒരു സഹോദരന്റെ വീട്ടിലായിരുന്നു താമസം. അവിടെ താമസിക്കുന്നത് ശരിയല്ലെന്ന് തോന്നിയപ്പോള്‍ മറ്റൊരു വീട്ടിലേക്ക് മാറി. ഗ്രാമത്തിലെ വീട്ടിനടുത്ത് അച്ഛന്‍ ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചിരുന്നു. അവിടെ എല്ലാവര്‍ഷവും സംഗീതക്കച്ചേരികള്‍ നടത്തുമായിരുന്നു. മറ്റ് കലകളുടെ പെര്‍ഫോമന്‍സും.
അതൊക്കെയാണ് എന്നെ കലയിലേക്ക് ആകര്‍ഷിച്ചത്. കെ.ബാലചന്ദിര്‍ എന്ന സംവിധായകനാണ് കമലാഹാസനെ ഇന്ന് കാണുന്ന നടനും താരവുമാക്കിയത്. അദ്ദേഹത്തിന്റെ 36 സിനിമകളില്‍ അഭിനയിച്ചു. കമലാഹാസന്‍ ഗുരുസ്ഥാനത്ത് കാണന്നത് അദ്ദേഹത്തെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha