4കെയില്‍ കേരളത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ ബാഹുബലി നാളെ എത്തുന്നു
കേരളത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ 4 കെ സാങ്കേതിക മേന്മയോടെ പ്രദര്‍ശിപ്പിക്കുന്നു. നാളെ റിലീസ് ചെയ്യുന്ന വന്‍ ബജറ്റ് സിനിമ ബാഹുബലിയുടെ തമിഴ് പതിപ്പാണ് ഏരിസ്പ്ലക്‌സ് എസ് എല്‍ സിനിമാസില്‍ 4 കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദൃശ്യങ്ങളുടെ റസല്യൂഷന്‍ 4 കെ വരെയാക്കി കൂടുതല്‍ മിഴിവു നല്‍കുന്ന സാങ്കേതിക വിദ്യയാണിത്.
തലസ്ഥാന നഗരത്തില്‍ ഏരീസ് പ്ലക്‌സിനു പുറമെ പത്മനാഭ കൈരളി തീയറ്ററുകളിലും ബാഹുബലി റിലീസ് ചെയ്യുന്നുണ്ട്. ഏരീസ് പ്ലക്‌സില്‍ 64 ചാനല്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസവും ബാഹുബലിക്കായി ഒരുക്കിയിട്ടുണ്ട്. എസ്എസ് രാജമൗലി ഒരുക്കിയ ചിത്രം രണ്ടു വര്‍ഷം കൊണ്ടാണു പൂര്‍ത്തിയാക്കിയത്. അനിമേഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ളതിനാലാണു 4കെയില്‍ ചിത്രം ഷൂട്ടു ചെയതത്.
മലയാളത്തില്‍ നേരത്തെ ഇയ്യോബിന്റെ പുസ്തകം 4 കെയില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. പ്രേമം 5 കെയിലാണു ഷൂട്ട് ചെയ്തത് പക്ഷെ തിയറ്ററുകളില്‍ സൗകര്യമില്ലാത്തതിനാല്‍ ഇത് 2 കെയിലേയ്ക്കു മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha