ഇനി മുന്നില്‍ രജനീകാന്ത് മാത്രം
പ്രതിഫലത്തിന്റെ കാര്യത്തില്‍ വിജയിന്റെ മുന്നില്‍ ഇനി രജനീകാന്ത് മാത്രം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് രജനീകാന്ത്. തുടര്‍ച്ചയായ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് വിജയിന്റെ പ്രതിഫലം കുത്തനെ ഉയരുകയാണ്. തമിഴ് സിനിമയില്‍ രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം വിജയ് ആയി മാറുകയാണ്
അറ്റ് ലീയുടെ പേരിടാത്ത ചിത്രത്തിന് വേണ്ടി നിര്‍മ്മാതാവ് കലൈപുലി എസ് തനു വിജയ്ക്ക് 30 കോടി രൂപയാണ് പ്രതിഫലമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 35 കോടിയാണ് രജനീകാന്തിന്റെ പ്രതിഫലം. ഇനി ഇറങ്ങാനിരിക്കുന്ന പുലിയില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങിയത് 20 കോടി രൂപയായിരുന്നു.
സമാന്തയും എമി ജാക്‌സണും നായികമാരായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അതിലൊന്ന് പൊലീസ് ഓഫീസറുടെ വേഷമാണ്. പ്രഭു, രാധിക, മൊട്ടൈ രാജേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മുന്‍നായിക മീനയുടെ മകള്‍ നൈനിക വിജയുടെ മകളായും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രഭു, രാധികാ ശരത്കുമാര്‍, കെ.എസ് രവികുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha