പ്രിയദര്‍ശന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അമല പോള്‍
അഭിനയരംഗം വിട്ട് അമലയും സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. തെന്നിന്ത്യയിലെ മലയാളി സുന്ദരി അമലാ പോള്‍ നിര്‍മ്മാതാവാകുന്നു. കാഞ്ചീവരത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് അമല പോളിന്റെ നിര്‍മ്മാണ രംഗത്തെ അരങ്ങേറ്റം. തിങ്ക് ബിഗ് സ്റ്റുഡിയോസ് എന്ന പേരിലാണ് അമലയുടെ നിര്‍മ്മാണ കമ്പനി. പേരിട്ടില്ലാത്ത ചിത്രത്തില്‍ പ്രകാശ്രാജ്, ശ്രേയ റെഡ്ഡി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. നിര്‍മ്മാതാവിന്റെ പുതിയ റോളില്‍ സന്തോഷമുണ്ടെന്ന് അമല പറഞ്ഞു.
എയിഡ്‌സിനെതിരെ ബോധവത്കരണ ശ്രമമായാണ് തന്റെ തമിഴ്ചിത്രമെന്ന് നേരത്തെ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. എയിഡ്‌സ് രോഗികള്‍ സമൂഹത്തില്‍ നേരിടുന്ന അവഗണനയാണ് ചിത്രത്തിന്റെ പ്രമേയം കൈകാര്യം ചെയ്യുന്നത്. കേന്ദ്രകഥാപാത്രങ്ങളായ പ്രകാശ്രാജും ശ്രേയ റെഡ്ഡിയും ഉള്‍പ്പെടെ എട്ട് കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. മറ്റ് താരങ്ങള്‍ തമിഴ്‌നാട്ടിലെ നാടക രംഗത്തു നിന്നുള്ളവരാണ്.
ന്യൂജനറേഷന്‍ സിനിമകളുടെ ശൈലിയില്‍ ഒരു ദിവസം രാവിലെ തുടങ്ങി വൈകുന്നേരം അവസാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha