പുകവലി നിര്‍ത്തുന്ന കാര്യത്തില്‍ രജനിയെ കണ്ടുപഠിക്കാന്‍ ധനൂഷിനോട് അന്‍പുമണി
ധനൂഷ് പുകവലിച്ച് ആരാധകരെ വഴിതെറ്റിക്കുന്നെന്ന് ആരോപണം. പിഎംകെ നേതാവ് രാമദോസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് സിനിമയില്‍ പുകവലിക്കുന്നത് ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പുകവലിരംഗം ഒഴിവാക്കാന്‍ ധനുഷിന് മേലും സമ്മര്‍ദ്ദം. രാമദോസിന്റെ മകന്‍ അന്‍പുമണി രാമദോസ് ആണ് സിനിമയിലെ പുകവലി നിര്‍ത്തണമെന്ന് ധനുഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമയില്‍ പുകവലി രംഗങ്ങളില്‍ അഭിനിയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അന്‍പുമണി ധനുഷിന് കത്തയച്ചു. സിനിമയിലെ പുകവലി രംഗങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നുവെന്നും ഇത് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നുമാണ് അന്‍പുമണി പറയുന്നത്. ധനനുഷിന്റെ ആരാധകര്‍ ഏറെയും യുവാക്കളാണ്. അതിനാല്‍ ധനുഷിന്റെ സിനിമയിലെ പുകവലിരംഗങ്ങള്‍ യുവാക്കളേയും പുകവലിക്കാന്‍ പ്രേരിപ്പിക്കുമെന്നും അന്‍പുമണി പറയുന്നു. സിനിമയിലെ പുകവലി രംഗങ്ങള്‍ ധനുഷിന്റെ പ്രതിശ്ചായയെ ബാധിക്കുമെന്നും അന്‍പുമണി പറയുന്നു. മാരി ആണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.
https://www.facebook.com/Malayalivartha