പണക്കാര്‍ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്? യുകെയില്‍ നിന്ന് റോള്‍സ് റോയ്സ് കാര്‍ ഇറക്കുമതി ചെയ്യുന്നതിന് എന്‍ട്രി ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് 2015 ല്‍, എന്നിട്ടും നികുതി അടയ്ക്കുന്നതിൽ വീഴ്ച, വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമര്‍ശിച്ച് കോടതി
മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി തമിഴ് നടന്‍ ധനുഷ്. വാഹനത്തിനു നികുതി ഇളവ് നല്‍കണമെന്ന ധനുഷിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പണക്കാര്‍ എന്തിനാണ് നികുതി ഇളവ് തേടി സമീപിക്കുന്നതെന്ന് കോടതി ചോദിക്കുകയുണ്ടായി. യുകെയില്‍ നിന്ന് റോള്‍സ് റോയ്സ് കാര്‍ ഇറക്കുമതി ചെയ്യുന്നതിന് എന്‍ട്രി ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
എന്നാൽ 2018 ല്‍ സുപ്രീം കോടതി പ്രശ്നം തീര്‍പ്പാക്കിയിട്ടും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ താരത്തെ ഹൈക്കോടതി വിമര്‍ശിച്ചു. നടന്‍ ഇതിനകം 50% നികുതി അടച്ചുവെന്നും ഇപ്പോള്‍ ബാക്കി തുക നല്‍കാന്‍ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha