തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനായി വിശാല്‍ നിരാഹാര സമരത്തിന്
രജ്ഞിനി ഹരിദാസിനു പിന്നാലെ നായ്ക്കള്‍ക്കായി വാദിച്ച് തമിഴ് നടന്‍ വിശാല്‍ രംഗത്ത്.
കേരളത്തില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനെതിരെ തമിഴ് സിനിമാ താരം വിശാല്‍ രംഗത്ത്. തെരുവു നായ വിഷയത്തില്‍ കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ചൂടുപിടിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹവുമായി വിശാല്‍ രംഗത്തെത്തിയത്. ജൂലൈ 25 ചെന്നൈയിലെ വല്ലുവര്‍ കോട്ടമില്‍ രാജ്യത്തെ തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് വിശാല്‍ നിരാഹാരമനുഷ്ടിക്കും.
താനൊരു നായ സ്‌നേഹിയാണെന്ന് വിശാല്‍ പറയുന്നു. തെരവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ ശബ്ദമുയര്‍ത്താനാണ് തന്റെ തീരുമാനം. \'മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത അവസാനിപ്പിക്കുക. കേരളത്തിലെ നായകളെ കൊല്ലുന്നത് അവസാനിപ്പിക്കുക\' എന്നിങ്ങനെയാണ് നിരാഹാര സമരത്തിന്റെ മുദ്രാവാക്യങ്ങളെന്നും വിശാല്‍ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ തെന്നിന്ത്യന്‍ താരം ലക്ഷ്മി റായിയും വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിന് എതിരെ നടന്‍ മോഹന്‍ലാലും മുമ്പ് രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha