വിക്രമിന് എന്ത് സംഭവിച്ചു? വിക്രമിന്റെ ഉയര്‍ച്ച മറ്റ് താരങ്ങള്‍ക്ക് സഹിക്കുന്നില്ല
തമിഴ്കത്തിന്റെ പ്രിയ നടന്‍ വിക്രമിന്റെ സിനിമകള്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ സിനിമയുടെ വന്‍വിജയത്തിന് ശേഷം വിക്രമിന് എന്ത് സംഭവിച്ചു എന്നാണ് വിക്രമിന്റെ ആരാധകര്‍ ചോദിക്കുന്നത്. വിക്രമിനെ തോല്‍പ്പിക്കാന്‍ തമിഴിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. 1990ല്‍ വിക്രം തന്റെ സിനിമ ജീവിതം ആരംഭിച്ചു. ആദ്യമൊക്കെ സിനിമയില്‍ വിക്രം പൂര്‍ണപരാജയമാണ് നേരിട്ടത്. പ്രതീക്ഷിച്ച വിജയമൊന്നും വിക്രമിന് ലഭിച്ചില്ല.
ഐ, അന്യന്‍, രാവണന്‍, കന്തസ്വാമി, പിതാമകന്‍, താണ്ഡവം, ഭീമാ, കാശി, അരുള്‍,സ്വാമി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വിക്രം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു. വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് സിനിമകളില്‍ വിക്രം തന്റെതായ കഴിവ് തെളിയിച്ചു. വ്യത്യസ്തമായ അഭിനയമികവ് തന്നെയാണ് വിക്രമിനെ ഇത്രയും വലിയ നിലയില്‍ എത്തിച്ചത്. എന്നാല്‍, ഇപ്പോള്‍ വിക്രമിന്റെ ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിക്രം നായകനായി ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം. എന്നാല്‍ സിനിമ ചിത്രീകരിക്കുന്നതിനുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ അനുമതി ഇതു വരെ ലഭിക്കാത്തതുകൊണ്ടാണ് ചിത്രം പ്രതിസന്ധിയില്‍ തന്നെ തുടരുന്നതെന്നാണ് അറിയുന്നത്.
ആദ്യം ഷൂട്ടിങ്ങിനായി അനുമതി ലഭിച്ചിരുന്നുവെങ്കിലും, ചിത്രീകരണം മാറ്റി വെക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അനുമതിയ്ക്കായി മലേഷ്യന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കൂടാതെ വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എന്‍ട്രുതുക്കുളൈ എന്ന സിനിമയുടെ ചിത്രീകരണവും ഉദ്ദേശിച്ചതിലും നീണ്ടു പോയിരിക്കുകയാണ്. സിനിമയുെട അവസാനഘട്ട ചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. തമിഴിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ക്ക് വിക്രമിന്റെ വളര്‍ച്ച തീരെ പിടിക്കുന്നില്ലെന്ന് വേണം പറയാന്‍. വിക്രമിന്റെ പുതിയ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha