ബാഹുബലിയിലെ ചില തെറ്റുകള്‍ കാണേണ്ടേ
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി വിജയകരമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലിയുടെ വിജയയാത്ര മുന്നോട്ട് പോവുകയാണ്. ബാഹുബലിയുടെ വിജയം മലയാളികള്‍ മാത്രമല്ല പലരും അതിശയത്തോടെയാണ് കാണുന്നത്. ബാഹുബലി വിജയകരമായി മുന്നോട്ട് പോകുമ്പോഴും ചിത്രത്തിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ ചില വലിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്.
നാല് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഇതുവരെ അഞ്ഞൂറ് കോടി തിയേറ്ററുകളില്‍ നിന്ന് നേടിക്കഴിഞ്ഞു. സിനിമയെ ചിലര്‍ സസൂക്ഷം സൂക്ഷിച്ച് വീക്ഷിച്ചാണ് സിനിമയെ കീറിമുറിച്ചിരിക്കുന്നത്. ബാഹുബലി ഷോക്കിങ് മിസ്‌റ്റേക് എന്ന തലക്കെട്ടോട് കൂടിയ വിഡിയോ സോഷ്യല്‍മീഡിയയില്‍ തംരഗമായി കഴിഞ്ഞിരിക്കുകയാണ്.
ഇവരെ കൂടാതെ മറ്റുപല വിദ്വാന്മാരും ചിത്രത്തിന്റെ തെറ്റുചൂണ്ടിക്കാട്ടി വിഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. 85 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ആളുകള്‍ തിയറ്ററില്‍ പോയി കണ്ട ചിത്രമെന്ന ബഹുമതിയും ബാഹുബലിക്ക് സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടന്‍ പ്രഭാസുമായി കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച്ച നടത്തിയത്.
പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരുപാട് നേരം സിനിമയപ്പറ്റി സംസാരിച്ചെന്നും പ്രഭാസ് പറഞ്ഞു. മാത്രമല്ല അദ്ദേഹത്തോട് സിനിമ കാണാന്‍ ആവശ്യപ്പെടുപ്പെടുകയും ചെയ്തു. എന്നാല്‍ അതിയായ തിരക്കുള്ള സമയമാണിതെന്നും സമയമുള്ളപ്പോള്‍ ബാഹുബലി തീര്‍ച്ചയായും കാണുമെന്നും തന്നോട് അറിയിച്ചതായി പ്രഭാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha