അരവിന്ദിനെ വില്ലന്‍ കഥാപാത്രം രക്ഷിക്കുമോ?
തമിഴില്‍ മാത്രമല്ല ഹിന്ദിയിലും ഏറെ ആരാധകരുള്ള നടനാണ് അരവിന്ദ് സ്വാമി. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. റോമാന്റിക് കഥാപാത്രങ്ങള്‍ മാത്രം ചെയ്ത അരവിന്ദ് സ്വാമിയ്ക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ ചേരുമോ എന്നതാണ് പലരും ചിന്തിക്കുന്നത്. എം രാജ സംവിധാനം ചെയ്യുന്ന തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അരവിന്ദിന് യോജിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രേക്ഷകരുടെ ആകാംക്ഷ മുള്‍മുനയിലെത്തിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നു കഴിഞ്ഞു. ഒരു കാലത്ത് സ്ത്രീ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു അരവിന്ദ് സ്വാമി. 1992 ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റോജ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ആ ഇരുപതുകാരന്‍ ഇന്നും നമ്മുടെ മനസ്സില്‍ ഉണ്ട്.
റോജ, ബോംബെ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ താരമാവുകയായിരുന്നു അരവിന്ദ്‌സ്വാമി. പിന്നീട് മിന്‍സാരകനവ്, ദേവരാഗം, സാത്ത്രംഗകെ സ്വപ്‌നെ, രാജാ കൊ റാണി സെപ്യാര്‍ ഹൊ ഗയാ എന്നീ സിനിമകളില്‍ നായകവേഷം ചെയ്‌തെങ്കിലും അധികം കാലം പിടിച്ചു നില്‍ക്കാന്‍ ഈ താരത്തിനു കഴിഞ്ഞില്ല. മണിരത്‌നത്തിന്റെ അലൈ പായുതെയില്‍ അഭിനയിച്ചെങ്കിലും അത് ഒരു അതിഥി വേഷത്തില്‍ ഒതുങ്ങി.
പിന്നീട് പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയില്‍ എത്തുന്നത് മണിരത്‌നത്തിന്റെ കടല്‍ എന്ന സിനിമയിലൂടെ ശക്തമായ വേഷമായിരുന്നെങ്കിലും സിനിമ പരാജയമായതോടെ അരവിന്ദ്‌സ്വാമിയുടെ തിരിച്ചു വരവ് ശ്രദ്ധിക്കപ്പെടാതെ പോയി. അങ്ങനെയിരിക്കെയാണ് തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം തേടിയെത്തുന്നത്. അരവിന്ദ് സ്വാമിയുടെ കരിയര്‍ വീണ്ടെടുക്കാന്‍ ഈ വില്ലന്‍ വേഷം സഹായിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha