ആ മുടിയനോട് പോകാന്‍പറ, പ്രഭുദേവയെ രൂക്ഷ ഭാഷയില്‍ തെറിവിളിച്ച് നയന്‍താര
ഒരിക്കല്‍ ഞാനയാളെ വിശ്വസിച്ചു. ഇനിയും പല നമ്പറുകളുമായി അയാള്‍ ചുറ്റിത്തിരിയുകയാണ്. ഇയാള്‍ക്ക് നാമില്ലേ. മുന്‍കാമുകനായ പ്രഭുദേവയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നടി നയന്‍താര.തെലുങ്കിലും തമിഴിലുമായി പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയായി നയന്‍താരയെ ക്ഷണിച്ചതോടെയാണ് നയന്‍സ് പൊട്ടിത്തെറിച്ചത്.
അയാളുമായി ഈ ജന്മത്തില്‍ ഇനി ഒരു ഇടപാടും ഇല്ലെന്നായിരുന്നു നയന്‍താരയുടെ പ്രതികരണം. തന്നോടു സംസാരിക്കാനുള്ള അര്‍ഹത പോലും അയാള്‍ക്കില്ല, പെണ്ണുങ്ങളുടെ മനസ്സറിയാത്ത നീചനാണ് അയാള്‍ എന്നായിരുന്നു നയന്‍താര പ്രഭുദേവയെക്കുറിച്ചു പറഞ്ഞത്. അതോടെ പുതിയ ചിത്രത്തിലേക്ക് തെന്നിന്ത്യയിലെ തന്നെ മറ്റൊരു താരത്തെ നോക്കുകയാണ് പ്രഭുദേവയിപ്പോള്‍.
പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള കടുത്ത പ്രണയം സിനിമാലോകത്ത് പാട്ടായിരുന്നു. മതംമാറ്റം വരെയെത്തിയ ആ പ്രണയം പൊട്ടി തകരുന്നതിനാണ് പിന്നീട് സിനിമാലോകം സാക്ഷ്യം വഹിച്ചത്. കാരണം അജ്ഞാതം ആയിരുന്നു. സിനിമയില്‍ തിരിച്ചെത്തിയ നയന്‍സ് ഇപ്പോള്‍ പ്രതാപം വീണ്ടെടുത്ത് കഴിഞ്ഞു.
പഴയ കാമുകന്‍ ചിമ്പു പുതിയ ചിത്രത്തില്‍ നായികയായി നയന്‍സിനെ ക്ഷണിച്ചപ്പോള്‍ ശത്രുത മറന്നു അവര്‍ അഭിനയിക്കാന്‍ തയാറായി.അതിനിടെയാണ് നയന്‍താരയെ നായികയാക്കാന്‍ പ്രഭുദേവയും ശ്രമം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha