ഫഹദിനും റീമയക്കും പകരം കൃഷും നിത്യയും
യുവ സംവിധായകന് ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മലയാളം കടന്ന് തമിഴിലേക്കും ഹിന്ദിയിലേക്കും. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പഴയകാല നടീനടന്മാരായ ജയഭാരതിയുടേയും സത്താറിന്റേയും മകന് കൃഷ് സത്താര്‍ ആണ്. അതുപോലെ റിമാ കല്ലിങ്കല്‍ ചെയ്ത കഥാപാത്രമായി നിത്യമേനോനാണ് എത്തുന്നത്. റിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു 22എഫ്കെ. ശ്രീപ്രിയ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് മാലിനി 22 പാളയം കോട്ടൈ എന്നാണ്.
മലയാളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു 22എഫ്.കെ. തന്റെ അഭിനയ മികവ് പ്രകടിപ്പിക്കാന്‍ കിട്ടിയ വലിയ അവസരമായിരിക്കും നിത്യക്ക് ഈ ചിത്രം. മലയാളത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്റ് ജെന്റില്മാന് എന്ന ചിത്രത്തിലൂടെയാണ് കൃഷ് അഭിനയ ലോകത്ത് കാലെടുത്തുവെച്ചത്. ഫഹദിന് വഴിത്തിരിവായ ചിത്രം കൃഷിനും വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനോജ് പിള്ളയാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha