കാറിന്റെ പിന്‍സീറ്റിലിരുന്ന ആള്‍ക്ക് ഹെല്‍മെറ്റില്ല, രജനീകാന്തിന് പിഴ ചുമത്തി നോട്ടീസ്
പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് പിഴ ചുമത്തി നോട്ടീസ് അയച്ച് പൊലീസ്. പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ചാണ് കാർ ഉടമയ്ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്താണ് ഇത്തരത്തിൽ പിഴയടയ്ക്കാനായി നോട്ടീസ് ലഭിച്ചത്.എന്തായാലും നോട്ടീസ് കണ്ട് അന്തം വിട്ടിരിക്കുകയാണ് അദ്ദേഹം. കാറോടിക്കുമ്പോൾ ഹെൽമറ്റ് വെക്കണോ എന്നാണ് രജനീകാന്ത് ചോദിക്കുന്നത്.
അദ്ദേഹം മാത്രമല്ല, നമ്മളെല്ലാം ചോദിച്ചു പോകും ഈ ചോദ്യം...500 രൂപപിഴ അടക്കണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റിലിരുത്തി കാര്‍ ഓടിച്ചെന്ന സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചുവെന്നും തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമൂട് വച്ചാണ് നിയമലംഘനം നടത്തിയതെന്നുമാണ് നോട്ടീസിലുള്ളത്. KL21L0147 എന്ന നമ്പറിലുള്ള കാറിന്റെ ഉടമയാണ് രജനീകാന്ത്.
നോട്ടീസിൽ പറയുന്ന ഒരു കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട് നോട്ടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോയതായി അദ്ദേഹം ശരിവയ്ക്കുന്നുണ്ട്. പക്ഷേ അപ്പോഴും കാറിലെന്തിനാണ് എന്തിനാണ് ഈ ഹെൽമെറ്റ് എന്ന ചോദ്യം ബാക്കിയാകുകയാണ്.
നോട്ടീസ് കിട്ടി 30 ദിവസത്തിനകം നേരിട്ടോ ചെല്ലാൻ വഴിയോ ഏതെങ്കിലും എസ്.ബി.ഐ. ബ്രാഞ്ചില്‍ ഫൈൻ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു. വിശദീകരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
അദ്ദോഹം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചപ്പോൾ ഡിജിറ്റല്‍ നമ്പര്‍ മാറിപ്പോയതാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കാര്‍ ഉടമ പറഞ്ഞു. പിന്നെ പിഴ നല്‍കേണ്ടതില്ലെന്നും നോട്ടീസ് അങ്ങ് കീറികളയുവാനുമാണ് പൊലീസ് നല്‍കിയ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha