വടിവേലുവിന് ജയലളിതയുടെ വിലക്ക്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എം.കെയ്‌ക്കും ജയലളിതയ്‌ക്കും എതിരെ രൂക്ഷവിമര്‍ശനം നടത്തിയ നടന്‍ വടിവേലുവിന് ജയലളിതയുടെ വിലക്ക്. വടിവേലുവിനെ അഭിനയിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയായ ശേഷം ജയലളിത നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അധികാരം പോയതോടെ കരുണാനിധിയുടെ സണ്‍പിക്‌ച്ചേഴ്‌സും പരുങ്ങലിലായി. ഇതേ തുടര്‍ന്ന് പടം നിര്‍മ്മിച്ച് അഭിനയിക്കാനുള്ള ശ്രമത്തിലാണ് വടിവേലു.
തമിഴിലെ ഏറ്റവും തിരക്കുള്ള കോമഡി നടനാണ് വടിവേലു. വടിവേലുവിനെ മാറ്റിനിര്‍ത്തിയതോടെ സന്താനം അടക്കമുള്ള കോമഡി താരങ്ങള്‍ സ്‌റ്റാറായി. എല്ലാ നായകന്‍മാരുടെ ചിത്രത്തിലും സന്താനത്തെ ഇപ്പോള്‍ കാണാം. വിശ്വരൂപത്തിന്റെ സാറ്റലൈറ്റ് അവകാശം ജയാ ടി.വിക്ക് നല്‍കാത്തതിനെ തുടര്‍ന്ന് മുസ്ലിം സംഘടനകളെ ഇടക്കിവിട്ട് ചിത്രത്തിന്റെ റിലീസിംഗ് തടസപ്പെടുത്തിയതും ജയലളിതയായിരുന്നു.
ഡി.എം.കെയുടെ ഭരണകാലക്ക് വിജയ്‌ക്ക് അവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അത്. അന്ന് വിജയ് നായകനായ കാവലന്റെ റിലീംഗ് ഉള്‍പ്പെടെ കരുണാനിധിയും സണ്‍പിക്‌ച്ചേഴ്‌സും തടയാന്‍ ശ്രമിച്ചു. കരുണാനിധിയുടെയോ, ജയലളിതയുടെയോ കൂടെയാണ് തമിഴിലെ മിക്ക സിനിമാ താരങ്ങളും. വിജയ്‌കാന്ത്, ശരത് കുമാര്‍ എന്നിവര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. അതേസമയം ഇവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാളേ ഉള്ളൂ. അത് രജനി കാന്താണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈ കൊണ്ട് രണ്ടിലയ്‌ക്ക് വോട്ട് ചെയ്യണമെന്ന് രജനി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ആരാധകര്‍ ജയലളിതയ്‌ക്ക് വോട്ട് നല്‍കി. അവര്‍ അധികാരത്തിലും വന്നിരുന്നു.
https://www.facebook.com/Malayalivartha