'ഒരു വ്യക്തി ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാല്‍ നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതില്‍ കുഴപ്പമില്ല...' ദിവ്യ ദര്‍ശിനി
ഉലകനായകന് കമല്‍ഹാസന്റെ സിനിമയിലൂടെ സഹനടിയായി തിളങ്ങിയ ദിവ്യദര്‍ശിനി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ്. ഇവർക്കിടയിലെ അറിയപ്പെടുന്നത് ഡി.ഡി എന്നാണ്. മികച്ച അവതാരകയായി പേരെടുത്ത ദിവ്യദര്‍ശിനി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ ഡിഡി എന്ന വിളിപ്പേര് സ്വന്തമാക്കി. ഇപ്പോഴിതാ ദിവ്യദര്‍ശിനി എന്ന ഡിഡിയുടെ ചില വിശേഷങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെയാണ് നടി ആരാധകരുമായി സംസാരിക്കവെയാണ് ദിവ്യയുടെ ചില മറുപടികള്‍.
ദിവ്യദര്‍ശിനിയുടെ വാക്കുകള്‍,
ഒരു തവണ അത് കഴിഞ്ഞതാണ് അങ്ങനെ കഴിഞ്ഞതിലേക്ക് വീണ്ടും തിരിഞ്ഞ് നോക്കരുത്. കാരണം ഒരു പാഠം പഠിച്ച് മുന്നോട്ടാണ് പോവേണ്ടത്. അല്ലാതെ പഴയത് ഓര്‍ത്ത് ചുമ്മ കരഞ്ഞോണ്ട് ഇരിക്കരുത്. ഭാവിയില്‍ ഇനി എന്താണ് ഉള്ളതെന്ന് നോക്കി വേണം പോവാന്‍. അല്ലാതെ വന്നാല്‍ വെറുതേ സമയം കളയുന്നത് പോലെ ആവുമെന്നാണ് നടി പറയുന്നത്. ഡിഡി യുടെ രണ്ടാമത്തെ പ്രണയത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ജീവിതത്തില്‍ ആദ്യ പ്രണയം, രണ്ടാമത്തെ പ്രണയം എന്നൊന്നും ഇല്ല.
അത് സിനിമകളില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഒന്നിലധികം തവണ പ്രണയം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാല്‍ നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതില്‍ കുഴപ്പമില്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നു.
https://www.facebook.com/Malayalivartha