വിക്രം അച്ഛനാകാനൊരുങ്ങുന്നു
തമിഴ്കത്തിന്റെ പ്രിയ നടന് വിക്രം അച്ഛനാകാന്‍ തയാറാകുന്നു. രണ്ടു യങ് സ്റ്റാറുകളുടെ അച്ഛനായാണ് വിക്രം എത്തുന്നത്. മറ്റാരുടേയുമല്ല സഹോദരങ്ങളായ സൂര്യയുടേയും കാര്‍ത്തിയുടേയും അച്ഛനായാണ് വിക്രം അഭിനയിക്കാനൊരുങ്ങുന്നതത്രേ. ഹിന്ദി ചിത്രമായ ബ്രദേഴ്സിന്റെ റീമേക്കിലൂടെ മൂന്നു താരങ്ങളും ഒരുമിക്കുമെന്നാണ് വാര്‍ത്തകള്‍. മൂവരും ചരിത്രം കുറിക്കാന്‍ എത്തുന്നത് ഹിന്ദി ചിത്രം ബ്രദേഴ്സിന്റെ തമിഴ് റിമേക്കിലൂടെയാണ്.
ഈ മാസം തിയറ്ററിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ബ്രദേഴ്സ്. അക്ഷയ് കുമാര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാക്കി ഷിറോഫ് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം തമിഴില്‍ റിമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലിഷ് ചിത്രമായ വാരിയറിന്റെ ഹിന്ദി റീമേക്കാണ് ബ്രദേഴ്സ്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. കരണ്‍ മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയിലൊരുക്കിയത്. ബോളിവുഡ് ചിത്രം ബ്രദേഴ്സ് 14ന് തിയറ്ററില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha