ബാഹുബലിയിലെ പങ്കടൈക്കു പിറന്തവന്‍ എന്ന ഡയലോഗ് വിവാദമായി, ഉടന്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്
ചരിത്ര വിജയം സൃഷ്ടിച്ച എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിനെതിരെ കോടതി ഉത്തരവ്. ചിത്രത്തിന്റെ തമിഴ് പതിപ്പിലെ ഒരു ഡയലോഗിനെതിരെയാണ് കോടതി ഉത്തരവ് വന്നിരിയ്ക്കുന്നത്. വിവാദമായ ഡയലോഗ് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ചിത്രത്തിന്റെ അവസാനത്തെ യുദ്ധത്തിന് ശേഷം \'പങ്കടൈക്കു പിറന്തവന്‍\' എന്നൊരു ഡയലോഗുണ്ട്. ഇത് അരുന്ധതിയാര്‍ കമ്യൂണിറ്റിക്കെതിരെയുള്ള പരമാര്‍ശമാണെന്ന് പറഞ്ഞ് ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് ഡയലോഗ് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ പങ്കടൈ എന്ന വാക്ക് ഒരു പ്രത്യേക കമ്യൂണിറ്റിക്കെതിരെ പ്രയോഗിച്ചതല്ലെന്ന് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ രചയ്താവ് വിശദീകരിച്ചു.
ചൂതു കളിയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ് അത്തരം ഒരു പ്രയോഗം ഉപയോഗിച്ചതെന്നും ചിത്രത്തില്‍ നിന്ന് അത് മാറ്റാം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം നടന്ന് അഞ്ച് ആഴ്ച കഴിഞ്ഞിട്ടും ഡയലോഗ് ചിത്രത്തില്‍ നിന്നും മാറ്റാത്തതിനെ തുടര്‍ന്നാണ് ഒടുവില്‍ വിഷയം കോടതിയിലെത്തിയത്. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകനും രചയ്താവിനും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.
ഡയലോഗുകള്‍ എത്രയും പെട്ടന്ന് തിരുത്താന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. തിരുത്താതെ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്ന തിയേറ്ററുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha