ഇനി മുതൽ 'തല'യെന്ന വിളി വേണ്ട!; അജിത്തിന്റെ പുതിയ അഭ്യര്‍ത്ഥന ചര്‍ച്ചയാക്കി തെന്നിന്ത്യൻ സിനിമ ലോകം; ആരാധകർക്ക് നിരാശ
തമിഴകത്തിന്റെ സൂപ്പര്‍താരവും ആരാധകരുടെ 'തല'യുമായ അജിത്തിന്റെ പുതിയ അഭ്യര്‍ത്ഥന ഏറെ ചര്‍ച്ചയാകുന്നു. തലൈവര്‍ രജനികാന്ത്, ഇളയദളപതി വിജയ്, നടിപ്പിന് നായകന് സൂര്യ, എന്നിവര്‍ക്കൊപ്പമാണ് തല അജിത്തിന്റെയും പേര് എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍ തലയെന്ന അഭിസംബോധന ഇനി വേണ്ടെന്ന നിലപാടിലാണ് താരമിപ്പോള്‍. സമൂഹമാദ്ധ്യമങ്ങളില്‍ അക്കൗണ്ടില്ലാത്ത താരത്തിന്റെ പബ്ളിസിസ്റ്റായ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്നെ അജിത്തെന്നോ, അജിത്ത് കുമാര്‍ എന്നോ, എകെ എന്നോ വിളിക്കണമെന്നാണ് താരം ആരാധകരോടും മാദ്ധ്യമങ്ങളോടുമായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
എ ആര് മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദീന എന്ന ചിത്രത്തിന്റെ വമ്ബന്‍ വിജയമാണ് അജിത്തിന് തലയെന്ന പേര് നല്‍കിയത്. ചിത്രത്തില്‍ തലയെന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. നടന് എന്നതിന് പുറമെയുള്ള താരത്തിന്റെ വ്യക്തിത്വവും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാലിപ്പോള്‍ താരത്തിന്റെ അഭ്യര്‍ത്ഥ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നുണ്ടാകുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 2022 പൊങ്കലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹുമാ ഖുറേഷി, കാര്‍ത്തികേയ ഗുമ്മാകൊണ്ട, യോഗി ബാബുരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
https://www.facebook.com/Malayalivartha