പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു: പാട്ട് പിൻവലിക്കണം, പുഷ്പയിലെ സാമന്തയുടെ ഡാന്‍സിനെതിരെ പരാതി
അല്ലുഅർജ്ജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ ഡിസംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ഡാന്‍സ് നമ്പറുമായി എത്തിയിരുന്നു.
സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ കൂടിയാണിത്. എന്നാല്‍ ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന.
പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മലയാളത്തില്‍ രമ്യ നമ്ബീശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനവും പുറത്തുവിട്ടിരുന്നു.
ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17നാണ് തിയറ്ററുകളില്‍ എത്തുക.
ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.
https://www.facebook.com/Malayalivartha