അനുഷ്‌കയുടെ പെടാപാട്
ആരാധകര്‍ക്കറിയുമോ സിനിമയിലെ താരങ്ങളുടെ കഷ്ടപ്പാട്. അനുഷ്‌ക പൊണ്ണത്തടിച്ചിയായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും കണ്ട ആരാധകര്‍ പകച്ചു. ഇത് അനുഷ്‌ക തന്നെയാണോ? എന്നാലും ഇത്രയ്ക്ക് തടിവെക്കുമോ? ആ സംശയങ്ങളും താരം തന്നെ നീക്കുന്നു.
സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സെസ് സീറോ എന്ന സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്‌ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.
പുതിയ ചിത്രത്തിന് വേണ്ടി 15 കിലോയാണ് നടി വര്‍ധിപ്പിച്ചത്. ദിവസം മൂന്നുനേരം അരിഭക്ഷണം. ജിമ്മില്‍ പോക്കും പതിവ് വ്യായാമവും പൂര്‍ണമായും ഒഴിവാക്കി. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതലായി കഴിച്ചു. ജീവിതത്തിലൊരിക്കലും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് അനുഷ്‌ക പറയുന്നു. തോള്‍ ഭാഗത്തും മുഖത്തും മാത്രമായിരുന്നു ഭാരം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതെന്നും അനുഷ്‌ക വെളിപ്പെടുത്തി.
സെപ്റ്റംബര്‍ അവസാനം ബാഹുബലി 2 വിന്റെ ചിത്രീകരണം തുടങ്ങും. ഇപ്പോള്‍ ജിമ്മില്‍ പോയി തടികുറക്കാനുള്ള തയാറെടുപ്പിലാണ് അനുഷ്‌ക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha