രജനികാന്ത് ടിപ്പുവിന്റെ വേഷം ചെയ്യരുതെന്ന് ബിജെപിയുടെ താക്കീത്
തമിഴ്സൂപ്പര്‍താരം രജനീകാന്ത് ടിപ്പുസുല്‍ത്താനായി അഭിനയിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ടിപ്പു തമിഴ്വിരുദ്ധ മനോഭാവമുളളയാളായിരുന്നുവെന്നും ആവേഷത്തില് അഭിനയിക്കരുതെന്നും ബിജെപി രജനീകാന്തിന് താക്കീത് നല്കി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കന്നഡ നിര്‍മാതാവാണ് ടിപ്പുസുല്‍ത്താനെ കേന്ദ്രകഥാപാത്രമാക്കി ഒരുസിനിമ ചെയ്യുമെന്നും അതില്‍ രജനീകാന്തായിരിക്കും ടിപ്പുവായി അഭ്രപാളിയിലെത്തുകയെന്നും വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെയാണ് ബിജെപിയുള്‍പ്പെടെയുളള തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. ടിപ്പുസുല്‍ത്താന്‍ ഒരു കൊലയാളിയായിരുന്നുവെന്നും അങ്ങനെയുളളയാളെ മഹത്വവത്കരിക്കുന്ന തരത്തില്‍ സിനിമ ചിത്രീകരിക്കുന്നത് ചരിത്രത്തോട് കാട്ടുന്ന നീതികേടാണെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ വ്യക്തമാക്കിയിരുന്നു. അതേസമയം രജനികാന്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha