തമിഴ് നടി അകില നാരായണൻ ഇനി അമേരിക്കൻ സൈന്യത്തിൽ; യുഎസ് ആർമിയിലെ കോംബാറ്റ് ട്രെയിനിംഗ് പൂർത്തിയാക്കി അകില അഭിഭാഷകയായി ചുമതലയേറ്റു
ആരാധകരെ ഏവരെയും അമ്പരപ്പിലാഴ്ത്തി തമിഴ് നടി അകില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിൽ അഭിഭാഷകയായാണ് അകില നിയമിതയായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അമേരിക്കയിൽ സ്ഥിരതാമസക്കാരിയാണ് അകില. യുഎസ് ആർമിയിലെ കോംബാറ്റ് ട്രെയിനിംഗ് പൂർത്തിയാക്കിയാണ് അകില അഭിഭാഷകയായി ചുമതലയേറ്റിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്തെ സേവിക്കുക തന്റെ കർത്തവ്യമാണെന്ന് അധ്യാപിക കൂടിയായ അകില പറഞ്ഞു. അമേരിക്കയിൽ 'നൈറ്റിംഗേൽ സ്കൂൾ ഓഫ് മ്യൂസിക്ക്' എന്ന ഓൺലൈൻ സംഗീത ക്ലാസും അകില നടത്തി വരുകയാണ് ഇവർ. അരുൾ സംവിധാനം ചെയ്ത കാദംബരി എന്ന ചിത്രത്തിലൂടെയാണ് അകില സിനിമാഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2021 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കാദംബരി. ഇതിനുപിന്നാലെയാണ് സിനിമയിൽ ബ്രേക്ക് എടുത്തുകൊണ്ട് അമേരിക്കയിലേക്ക് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha