രജനികാന്തിന്റെ മകൾ ആശുപത്രിയില്‍, കൊവിഡ് വന്നുപോയതിന് പിന്നാലെ രോഗങ്ങള്‍ രൂക്ഷമായി, പ്രാർത്ഥനയോടെ സിനിമാലോകം
തമിഴ് ചലച്ചിത്ര സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ ഐശ്വര്യയ്ക്ക് കൊവിഡ് പിടിപെട്ടിരുന്നു.
ഇത് ഭേദമായെങ്കിലും കൊവിഡാനന്തര രോഗങ്ങള്‍ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന പനിയും തലകറക്കവുമെന്നാണ് ഐശ്വര്യ പറയുന്നത്. നിലവില്‍ ഐശ്വര്യയുടെ ആരോഗ്യനില തൃപ്തികരമാണ്.
കൊവിഡ് മാറിയ ശേഷം വീണ്ടും പനിയും തലകറക്കവും ഉണ്ടായി. ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ഇവിടെ വലിയ പ്രചോദനം നല്കുന്ന ഡോക്ടര്‍മാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അവശതയൊന്നും തോന്നുന്നില്ല.തന്നെ ചികിത്സിക്കുന്ന ഡോക്ടർക്കും നന്ദിയെന്നാണ് ഐശ്വര്യ പറഞ്ഞത്.
https://www.facebook.com/Malayalivartha