പ്രതികരിച്ചാല്‍ എന്താ കുഴപ്പം... നയന്‍സിന്റെ തീരുമാനത്തില്‍ നിര്‍മാതാവ് മുട്ടുമടക്കി
യോജിക്കാന്‍ പറ്റാത്തതാണെങ്കില്‍ തുറന്ന് പറയുന്ന കൂട്ടത്തിലാണ് നടി നയന്‍താര. എന്തും പ്രതികരിക്കുന്ന രീതിയാണ് നയന്‍സിന്. നയന്‍സിന്റെ പ്രതികരണം കാരണം ഒരു നിര്‍മാതാവ് മുട്ടുമടക്കിയിരിക്കുകയാണ്. നയന്‍താര ടൈറ്റില്‍ റോളിലെത്തുന്ന മായ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ സിനിമയ്‌ക്കൊരു പ്രചാരണം നല്‍കാനാണ് നിര്‍മാതാവ് ആഗ്രഹിച്ചത്.
എന്നാല്‍ നയന്‍താര ഈ പ്രചാരണത്തോട് യോജിച്ചില്ല. മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ കണ്ടതാണ്. ഈ സിനിമ മുഴുവന്‍ തിയറ്ററില്‍ ഒറ്റയ്ക്കിരുന്ന് കാണുന്ന ആള്‍ക്ക് രണ്ടു ലക്ഷം രൂപ സമ്മാനമായി നല്‍കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രചാരണമാണ് നിര്‍മാതാവ് ഉദ്ദേശിച്ചത്. വിജയിക്കുന്ന ആള്‍ക്ക് ഈ രണ്ടു ലക്ഷം രൂപ സമ്മാനമായി നല്‍കുന്നത് നയന്‍താരയായിരിക്കുമെന്നും പദ്ധതിയിട്ടിരുന്നു. എന്നാല്‍ നയന്‍താരയുടെ പിടിവാശി മൂലം ഈ ആശയം വേണ്ടെന്ന് വച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha