നടി നിക്കി ഗല്‍റാണിക്ക് വിവാഹം...! തമിഴ് യുവനടന് ആദിയുമായി നിക്കി ഗല്‍റാണി പ്രണയത്തിൽ?, ഇരുവരും ഒന്നിച്ചഭിനയിച്ചത് 2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന് കാക്ക എന്ന ചിത്രത്തിൽ, പ്രമോഷന് പരിപാടിക്കിടെ താരം തുറന്നു പറഞ്ഞത്....
നടി നിക്കി ഗല്‍റാണി വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകൾ. തമിഴ് യുവനടന് ആദിയുമായി നിക്കി ഗല്‍റാണി പ്രണയത്തിലാണ് എന്ന് വിവിധ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹനിശ്ചയം നടന്നെന്നും ചടങ്ങുകള്‍ വൈകാതെയുണ്ടാകുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന് കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഒന്നിച്ചു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിനും നിക്കിയെത്തിയിരുന്നു.
എന്നാല്‍ വിവാഹ വാര്‍ത്തകളെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താന്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും ധമാക്കയുടെ പ്രമോഷന് പരിപാടിക്കിടെ നിക്കി പറഞ്ഞിരുന്നു. ആള് ചെന്നൈ സ്വദേശിയാണ് എന്നു മാത്രമാണ് അവര്‍ പറഞ്ഞിരുന്നത്.
ക്രിക്കറ്റ് ഇതിവൃത്തമായി വന്ന നിവിന്‍ പോളി ചിത്രം 1983ലൂടെയാണ് നിക്കി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.ചിത്രത്തില്‍ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം താരം നേടിയിരുന്നു.
പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ@യാഹൂ, ധമാക്ക തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.ഇതരഭാഷകളില്‍ നിന്ന് മലയാളത്തില്‍ സജീവമായ അപൂര്‍വ്വം നടിമാരില്‍ ഒരാള്‍ കൂടിയാണ് നിക്കി.
https://www.facebook.com/Malayalivartha