പത്ത് വര്‍ഷമായി അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെ കാരണം, ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ? പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് കാരണം, ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി നടൻ വിജയ്...!
തമിഴ് നടന്‍ വിജയുടെ അഭിമുഖം ഞായറാഴ്ച തമിഴിലെ ഒരു പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സൺ അവതാരകനായെത്തിയ പരിപാടി 45 മിനിറ്റ് നീണ്ടുനിന്നു. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയറ്ററിലെത്തുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ബീസ്റ്റില്‍ അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.അഭിമുഖത്തിൽ ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്കാണ് ഈ അവസരത്തിൽ നടൻ വിജയ് മറുപടി നൽകിയത്.
പത്ത് വര്‍ഷമായി അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെ കാരണവും വിജയ് അഭിമുഖത്തില്‍ വ്യക്തമാക്കി. 'ഞാന്‍ ഒരു അഭിമുഖം നല്‍കിയിട്ട് 10 വര്‍ഷമായി. അഭിമുഖം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടായിരുന്നില്ല, അവസാനത്തെ അഭിമുഖത്തില്‍ ഞാന്‍ സംസാരിച്ചത് അല്‍പം പരുഷമായതായി തോന്നി.അതോടെ അല്‍പം ശ്രദ്ധിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ലൊക്കേഷനുകളില്‍ ഷൂട്ടിനിടയിലും എനിക്ക് ദേഷ്യം വരാറുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും വിജയ് പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് പിന്നിലെ കാരണം എന്താണെന്ന ചോദ്യത്തിന് പോളിങ് സ്റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നുമാണ് വിജയ് പറഞ്ഞത്.
വോട്ടുചെയ്യാന്‍ സൈക്കിളില്‍ പോകുന്ന വിഡിയോ താരം ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധിക്കുകയാണെന്ന തരത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു. ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ എന്നായിരുന്നു അടുത്ത ചോദ്യം. 'ഞാന്‍ തലൈവന്‍ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ലെന്നാണ് വിജയ് ഈ ചോദ്യത്തിന് നല്‍കിയ മറുപടി.
https://www.facebook.com/Malayalivartha