അജിത്തിന്റെ 'വലിമൈ'യെ കടത്തിവെട്ടി ബീസ്റ്റ്! ആദ്യ ദിന കളക്ഷൻ റെക്കോർഡിലേക്ക്.. തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായി റിപ്പോർട്ടുകൾ; ഇന്ത്യയൊട്ടാകെ 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്ന് സൂചനകൾ
ആരാധകരെ ആവേശമാക്കിയിരിക്കുകയാണ് 'ബീസ്റ്റ്' . റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. കലാനിധി മാരനാണ് ബീസ്റ്റിന്റെ നിർമ്മാതാവ്. ചലച്ചിത്ര നിർമ്മാതാവ് സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, തുടങ്ങിയവരും ബീസ്റ്റിൽ അഭിനയിച്ചിട്ടുണ്ട്.
സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. എന്നാൽ ബോക്സോഫീസിൽ അജിത്തിന്റെ 'വലിമൈ' യെ കടത്തിവെട്ടിയിരിക്കുകയാണ് വിജയ് യുടെ ബീസ്റ്റ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡിലേക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിലും, ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പായ 'റോ'യും പ്രദർശിപ്പിക്കുന്നുണ്ട്. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് 'ബീസ്റ്റ്' തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്നും പറയുന്നു. ഇത് 65 കോടിയായി വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 'കെജിഎഫ്: ചാപ്റ്റർ 2' റിലീസാകുന്നതോടെ ബീസ്റ്റിന്റെ ബോക്‌സ് ഓഫീസ് റണ്ണിൽ വിളളലുണ്ടായേക്കാമെന്നും കണക്കകൂട്ടലുകളുണ്ട്. ബീസ്റ്റ് 'വിലമൈ' റെക്കോർഡുകൾ തകർക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വലിമൈ ആദ്യദിനത്തിൽ 30 കോടി രൂപയാണ് കളക്ട് ചെയ്തിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും 25 കോടി രൂപയും മറ്റു സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് കോടിയുമാണ് സിനിമ സ്വന്തമാക്കിയിരുന്നത്. രജനികാന്തിന്റെ അണ്ണാത്തെ, വിജയ് ചിത്രം മാസ്റ്റർ എൻ സിനിമകളുടെ റെക്കോർഡും വലിമൈ തകർത്തിരുന്നു. ഇതാണ് ബീസ്റ്റിന്റെ വരവിലൂടെ തകരുന്നത്.
https://www.facebook.com/Malayalivartha