രാജ്യത്തിനായി ഒരിക്കൽ കൂടി, നീന്തൽ കുളത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറി നടൻ ആർ. മാധവന്റെ മകൻ, കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ മെഡൽ സ്വന്തമാക്കി..!
രാജ്യത്തിനായി ഒരിക്കൽ കൂടി അഭിമാനമായി മാറിയിരിക്കുകയാണ് നടൻ ആർ. മാധവന്റെ മകൻ വേദാന്ത് മാധവൻ. തൻ്റെ മകൻ രാജ്യത്തിനായി സ്വർണം നേടിയ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് താരം. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആണ് മാധവന്റെ മകൻ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയത്.
800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലാണ് നേട്ടം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ വേദാന്ത് വെള്ളിയും നേടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ മാധവനാന് മകന്റെ നേട്ടം ആരാധകരെ അറിയിച്ചത്. പരിശീലകൻ പ്രദീപിനും സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കും മാധവൻ നന്ദി അറിയിച്ചു.
ഇതാദ്യമായല്ല വേദാന്ത് നീന്തൽ കുളത്തിൽ താരമാകുന്നത്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും 16കാരൻ വാരിക്കൂട്ടിയിരുന്നു. അതിന് മുമ്പ് കഴിഞ്ഞ വർഷം മാർച്ചിൽ ലാത്വിയൻ ഓപൺസ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവുമായിരുന്നു.
നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുൻപും മാധവൻ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. മകനെ സംബന്ധിച്ച് എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവൻ. ഈ വർഷമാദ്യം മകന്റെ ടീമിന് വിജയാശംസകൾ നേർന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവൻ പങ്കു വെച്ചിരുന്നു.
https://www.facebook.com/Malayalivartha