കാത്തിരിപ്പ് അവസാനിച്ചു...താരറാണിയുടെ കല്യാണം എന്നാണെന്നറിഞ്ഞോ.....ഏഴ് വര്‍ഷത്തെ പ്രണയം പൂവണിയുന്നു, തിരുപ്പതി ക്ഷേത്ര നടയിൽ.....ആവേശത്തോടെ ആരാധകർ കല്യാണം പൊടിപൊടിക്കുമെന്നുറപ്പ്....
അഭ്യുഹങ്ങൾക് എല്ലാം വിരാമമിട്ട് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം. മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.
എന്നാൽ, ദമ്പതികള്‍ അടുത്തിടെ വിവാഹിതരായതായി ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. അടുത്തിടെ ദമ്പതികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന വീഡിയോ വൈറലായതോടെ ഇത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തി പ്രാപിച്ചു. ഈ വീഡിയോയില്‍ നയന്‍താര നെറ്റിയില്‍ കുങ്കുമം ധരിച്ചിരിക്കുന്നതായി കാണാം.
നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര സ്ഥിരീകരിച്ചിരുന്നു. വിവാഹം ഈ വര്‍ഷം തന്നെ നടക്കുമെന്ന ചില അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
വിവാഹം ഉടനേയുണ്ടാകുമെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.......
https://www.facebook.com/Malayalivartha