വിജയ് അഞ്ചു വര്‍ഷമായി 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍
തമിഴ് സൂപ്പര്‍താരം ഇളയ ദളപതി വിജയ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിവരുന്നതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിജയ്‌യുടെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്.ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് വിജയ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതി അടയ്ക്കാറുണ്ടെങ്കിലും പൂര്‍ണ്ണമായി നികുതി അടക്കുന്നതില്‍ വിജയ്‌യുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുള്ളതായാണ് വിലയിരുത്തുന്നത്. റെയ്ഡില്‍ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌ക്കൊപ്പം ചലച്ചിത്രതാരങ്ങളായ നയന്‍താരയുടെയും സാമന്തയുടെയും വീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
വിജയുടെ പുതിയ ചിത്രമായ പുലി തിയറ്ററിലെത്തുന്നതിനു മുമ്പായിരുന്നു റെയ്ഡ്. സിനിമയുട റെിലീസിനെ തന്നെ റയ്ഡ് ബാധിക്കുമോയെന്നും ആരാധകര്‍ ഭയപ്പെട്ടിരുന്നു. പുലിയുടെ റിലീസ് സാങ്കേതിക കാരണങ്ങളാല്‍ വൈകിയപ്പോഴും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധകര്‍ അക്രമാസക്തരായിരുന്നു. പ്രദര്‍ശനത്തിനുള്ള ലൈസന്‍ഫീസ് അടയക്കാത്തതായിരുന്നു കാരണം. എന്നാല്‍ പണമടച്ചതിന്റെ റസീപ്റ്റ് കിട്ടിയപ്പോള്‍ വൈകിയതാണ് റിലീസിംഗ് വൈകിയതെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. വിജയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha