അവരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല
ഒകെ കണ്മണിയ്ക്ക് ശേഷം ദുല്‍ഖറും നിത്യ മേനോനെയും വീണ്ടും മണിര്തനത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറിനും നിത്യാ മേനോനും ഡേറ്റ് കിട്ടാത്തതിനാല്‍ മണിരത്നം പുതിയ പ്രോജ്ക്ട് ഉപേക്ഷിച്ചുവെന്നാണ് പിന്നീട് അറിഞ്ഞത്. രാജീവ് രവി ഒരുക്കുന്ന കൊച്ചി അധോലോകത്തിന്റെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍. കൂടാതെ നിത്യാ മേനോന് തമിഴിലും, കന്നടയിലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്തുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ദുല്‍ഖറിനും നിത്യാ മേനോനും ഡേറ്റ് ശരിയാവുന്നത് വരെ കാത്തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് മണിരത്നം. പകരം മറ്റാരെയും പരിഗണിക്കാനും മണിരത്നം ഒരുക്കമല്ല. ദുല്‍ഖറിനെയും നിത്യാ മേനോനെയു കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha