മാതാപിതാക്കളാണെന്ന അവകാശ വാദം, ധനുഷിനെ ഞെട്ടിച്ച് വൃദ്ധ ദമ്പതികൾ, 10 കോടിയുടെ മാനനഷ്ട കേസ് നിയമപരമായി നേരിടും, തങ്ങളുടെ മകനാണ് ധനുഷ് എന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു...!
സിനിമാ താരം ധനുഷിന്റെ യഥാര്ഥ മാതാപിതാക്കൾ തങ്ങളാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതായി വൃദ്ധ ദമ്പതികള്. 10 കോടിയുടെ മാനനഷ്ട കേസ് നിയമപരമായി നേരിടുമെന്നും ദമ്പതികള് വ്യക്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി ട്രാന്സ്പോര്ട് ബസ് മുന് ഡ്രൈവര് കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് കോടതിയെ സമീപിച്ചത്.ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്ക്ക് നോട്ടീസ് അയച്ചിരുന്നു.
മാതാപിതാക്കളാണെന്ന കേസ് പിന്വലിക്കണമെങ്കില് ഇല്ലെങ്കില് 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്.തന്റെ പിതാവ് കസ്തൂരി രാജയോട് മാപ്പ് ചോദിക്കണമെന്നും ഭാവിയില് ഇത്തരം അവകാശവാദങ്ങള് ഉന്നയിക്കരുതെന്നും ആവശ്യപ്പെട്ടാണ് ധനുഷ് നോട്ടീസ് നല്കിയത്.
അഭിഭാഷകന് ഹാജ മൊഹിദ്ദീന് ഗിസ്തിയാണ് ധനുഷിന് വേണ്ടി നോട്ടീസ് അയച്ചത്. ഇതിന് നല്കിയ മറുപടിയില് ധനുഷ് നോട്ടീസ് പിന്വലിക്കണമെന്നാണ് ദമ്പതികള് ആവശ്യപ്പെട്ടിരിക്കുന്നത്.ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദം പിന്വലിക്കില്ലെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും കതിരേശന് അഭിഭാഷകന് മുഖേന അറിയിച്ചു.
തങ്ങളുടെ മൂന്ന് മക്കളില് മൂത്തയാളാണ് ധനുഷ് എന്നും മകനെ കസ്തൂരി രാജ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് ദമ്പതികളുടെ വാദം.2017 ലാണ് മധുരൈയിലെ കോടതിയില് ദമ്പതികള് ഹര്ജി നല്കിയത്.ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില് അഭിനയിക്കണമെന്ന മോഹവുമായി വീട്ടില് നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം.
യഥാര്ത്ഥ മാതാപിതാക്കളായ തങ്ങള്ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്കണമെന്നും കാണിച്ചാണ് ഇവര് കോടതിയെ സമീപിച്ചത്. എന്നാല്, പിന്നീട് ഹൈക്കോടതി കേസ് തള്ളിയിരുന്നു.ധനുഷിന്റെ ജനന സര്ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചായിരുന്നു മദ്രാസ് ഹൈക്കോടതി കേസ് തള്ളിയത്.
പിന്നീട്, മധുരൈ ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച കതിരേശന് ധനുഷിന്റെ പിതാവ് കസ്തൂരി രാജ വ്യാജ രേഖകളാണ് കോടതിയില് സമര്പ്പിച്ചതെന്ന വാദിച്ചു. എന്നാല് 2020 ല് ഈ കേസും കോടതി തള്ളി.തുടര്ന്നാണ് വിധി തള്ളിയ നടപടിക്കെതിരെ കതിരേശന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല് ഈ വര്ഷം ഏപ്രില് 22 ന് ഹൈക്കോടതി കേസ് തള്ളി.ഇതിന് ശേഷമാണ് ധനുഷ് ദമ്പതികള്ക്ക് നോട്ടീസ് അയച്ചത്.
https://www.facebook.com/Malayalivartha